---
title: "കണ്ണൂരിൽ ബീച്ചിൽ കുളിക്കാനെത്തിയ 24 കാരൻ മുങ്ങി മരിച്ചു ; അപകടം അഴീക്കോട് ചാൽ ബീച്ചിൽ,സുഹൃത്തിനെ രക്ഷപ്പെടുത്തി"
english_title: "A 24-year-old man drowned while bathing at the beach in Kannur; Accident at Azhikode Chal beach, friend rescued"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175226/A 24-year-old man drowned while bathing at the beach in Kannur; Accident at Azhikode Chal beach, friend rescued"
published_at: "2024-01-07T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a9c8d3ebe4_IMG-20240107-WA0159.jpg"
keywords: []
---

# കണ്ണൂരിൽ ബീച്ചിൽ കുളിക്കാനെത്തിയ 24 കാരൻ മുങ്ങി മരിച്ചു ; അപകടം അഴീക്കോട് ചാൽ ബീച്ചിൽ,സുഹൃത്തിനെ രക്ഷപ്പെടുത്തി

> **Lead Summary:** കണ്ണൂരിൽ ബീച്ചിൽ കുളിക്കാനെത്തിയ 24 കാരൻ മുങ്ങി മരിച്ചു ; അപകടം അഴീക്കോട് ചാൽ ബീച്ചിൽ,സുഹൃത്തിനെ രക്ഷപ്പെടുത്തി.

## Article Content

കണ്ണൂരിൽ ബീച്ചിൽ കുളിക്കാനെത്തിയ 24 കാരൻ മുങ്ങി മരിച്ചു ; അപകടം അഴീക്കോട് ചാൽ ബീച്ചിൽ,സുഹൃത്തിനെ രക്ഷപ്പെടുത്തി.

അഴീക്കോട് ചാൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടം റോഡ് ബൈത്തുൽ ഫത്താഹിൽ മുനീസ് (24) ആണ് മരിച്ചത്. ഞായറാഴ്ച ചാൽ ബീച്ചിനടുത്ത് കള്ളക്കടപ്പുറം കടലിൽ കുളിക്കുന്നതിനിടെ മുനീസും സുഹൃത്ത് തൈസലും ഒഴുക്കിൽപ്പെടുകയായിരുന്നു.

ലൈഫ് ഗാർഡുമാർ ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂരി​ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീസ് മരിച്ചു.

തൈസലിനെ വിദ്ഗധ ചികിത്സക്കായി ചാലയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. പി.സി. മുഹമ്മദിന്റെയും കദീജയുടെയും മകനാണ് മുനീസ്. സഹോദരങ്ങൾ: മുഹ്സിന, ശാമില.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175226/A 24-year-old man drowned while bathing at the beach in Kannur; Accident at Azhikode Chal beach, friend rescued)